After the SC verdict, Hadiya will go to Selam today. The procedures already began. The Supreme Court on Monday ordered 25-year-old Kerala woman Hadiya to return to her college at Salem in Tamil Nadu and complete her study.
സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഹാദിയയെ ഉടന്‍ സേലത്തേക്കു കൊണ്ടുപോവാന്‍ നടപടികള്‍ ആരംഭിച്ചു. കേരള ഹൗസ് അധികൃതര്‍ക്കു ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം ലഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് 1.20നു വിമാന മാര്‍ഗമായിരിക്കും ഹാദിയയെ കോയമ്പത്തൂരിലെത്തിക്കുക. ഇവിടെ നിന്നും റോഡ് മാര്‍ഗം സേലത്തേക്കു കൊണ്ടുപോവും. തുടര്‍ പഠനത്തിനായി ഹാദിയയെ അയക്കണമെന്ന് തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരും ഹാദിയക്കൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കുന്നുണ്ട്. കോയമ്പത്തൂരിലെത്തിയ ശേഷം അവിടെ നിന്നും കനത്ത സുരക്ഷയോടെ തന്നെ ഹാദിയയെ സേലത്തേക്കു കൊണ്ടു പോവുമെന്നാണ് വിവരം. കേസ് ജനുവരി മൂന്നിനു വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയാണ് ഹാദിയയെ സുപ്രീം കോടതി തുടര്‍ പഠനത്തിനായി സേലത്തേക്ക് അയക്കാന്‍ ഉത്തരവിട്ടത്. ഹാദിയക്കു പറയാനുള്ള കേട്ട ശേഷമായിരുന്നു കോടതിയുടെ ഈ തീരുമാനം.